കീം പരീക്ഷ; കൂടുതൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി

 കീം പരീക്ഷ; കൂടുതൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ സർവീസുകൾ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആർടിസി. വിദ്യാർഥികളുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ലഭ്യമാക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. രാവിലെ പത്ത് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്നര മുതൽ അഞ്ച് മണി വരെയുമാണ് പരീക്ഷ സമയം.

എല്ലാ ജില്ലകളിൽ നിന്നും വിപുലമായ രീതിയിൽ സർവീസുകൾ ക്രമീകരിക്കണമെന്നു ​ഗതാ​ഗത വകുപ്പ് മന്ത്രി ​ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടർന്നാണ് തീരുമാനം.

വിദ്യാർഥികൾ നിശ്ചിത സമയത്തിനു രണ്ടര മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഈ സമയം കൂടി പരി​ഗണിച്ചായിരിക്കും സർവീസ് ക്രമീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *