കഴക്കൂട്ടം സബ് ട്രഷറിയിലെ അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി പണം പിൻവലിച്ചു; പല തവണകളായി പിൻവലിച്ചത് 15 ലക്ഷം രൂപ

 കഴക്കൂട്ടം സബ് ട്രഷറിയിലെ അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി പണം പിൻവലിച്ചു; പല തവണകളായി പിൻവലിച്ചത് 15 ലക്ഷം രൂപ

തിരുവനന്തപുരം ∙ കഴക്കൂട്ടം സബ് ട്രഷറിയിലെ അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി പണം പിൻവലിച്ച സംഭവത്തിൽ സസ്പെൻഷനിലായ ട്രഷറർ എം.മുജീബ് തിരിമറി നടത്തിയത് സെക്കൻറുകൾകൊണ്ട്. മുഖ്യ ട്രഷറർ അവധിക്കുപോകുന്ന ദിവസങ്ങളിൽ ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ട്രഷറർ അനധികൃതമായി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ പിൻവലിക്കുകയായിരുന്നെന്ന് അന്വേഷണ റിപ്പോർട്ട്.

കഴക്കൂട്ടം സബ് ട്രഷറിയില്‍ നിലവിലുള്ള 2 ട്രഷറർമാരിൽ മുഖ്യട്രഷറർ അവധിയിൽ പ്രവേശിക്കുമ്പോഴാണ് ഓഫിസ് ഓർഡർ പ്രകാരം എം.മുജീബ് ചുമതലയേൽക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ 7 ദിവസം ചുമതലയേറ്റെടുത്ത ഇയാള്‍ 15 ലക്ഷത്തിലധികം രൂപയാണ് അനധികൃതമായി പിൻവലിച്ചത്. 3 മുതൽ 5 സെക്കന്‍റ് സമയം കൊണ്ടാണ് ഈ പണമിടപാടുകള്‍ നടത്തിയിരുന്നതെന്നു കണ്ടെത്തി.

അവധിവിവരം മുഖ്യ ട്രഷറർ നേരത്തേതന്നെ മുജീബിനെ അറിയിച്ചിരുന്നു. ഉടൻ തന്നെ മേലധികാരിയെ തെറ്റിധരിപ്പിച്ച് ട്രഷറർ ഓപ്ഷനുള്ള അനുമതി വാങ്ങിയെടുത്തു. മറ്റൊരു ദിവസം താൻ ഡ്യൂട്ടിക്ക് ഹാജരാകാമെന്നറിയിച്ച മുഖ്യ ട്രഷററെ നിർബന്ധപൂർ‌വം പിന്തിരിപ്പിച്ചു. ചുമതലയേറ്റ ശേഷം മുജീബിന് അനുവദിച്ച ഐപി അധിഷ്ഠിതമായ കംപ്യൂട്ടറിൽ ട്രഷറി ആപ്ലിക്കേഷൻ ലോഗ് ഇന്‍ ചെയ്താണ് തിരിമറി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *