‘കറുത്തമുത്തിന് ഇത്രയും വലിയ മകനുണ്ടോ ?’; പ്രേമി മകനൊപ്പമുള്ള വീഡിയോ പങ്കുവച്ചതോടെ അതിശയിച്ച് ആരാധകർ
കറുത്തമുത്ത് എന്ന സീരിയൽ ഓർക്കുന്നില്ല ? എന്ത് ചോദ്യമാണ് അല്ലേ ആ സീരിയൽ കാണാത്ത മലയാളികൾ ചുരുക്കമാണ്. സൗന്ദര്യ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ കഥയുമായാണ് ‘കറുത്തമുത്ത്’ കാണികൾക്ക് മുൻപിലേക്ക് എത്തിയത്. നാല് ഭാഗങ്ങളായിട്ടായിരുന്നു സീരിയിൽ സ്‌ക്രീനിൽ നിറഞ്ഞത്. പ്രേമി വിശ്വനാഥ് ആയിരുന്നു കറുത്തമുത്തിലെ നായികയായി എത്തിയത്. എന്നാൽ പിന്നീട് നടന്ന ചില പ്രശ്നങ്ങളാണ് നടി സീരിയലിൽ നിന്നും പിന്മാറാൻ കാരണം. കറുത്ത മുത്ത് എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നതും.
ആദ്യ സീരിയലിലൂടെ വലിയ വിജയം നേടാന്‍ സാധിച്ചതിനാല്‍ പിന്നീട് മറ്റു ഭാഷകളിലും പ്രേമി സജീവമായിരുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സീരിയലുകളില്‍ നടി സജീവമായിരിക്കുകയാണ്. തെലുങ്കിലെ കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
ഇതിനിടെ പ്രേമി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അമ്മയും മകനും എന്ന ക്യാപ്ഷന്‍ നല്‍കിയ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. എന്നാല്‍ വീഡിയോയിലുള്ള നടിയുടെ മകനെ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ശരിക്കും ഇവര്‍ അമ്മയും മകനും തന്നെയാണോ എന്ന് ചോദ്യങ്ങള്‍ക്കും ഈ വീഡിയോ കാരണമായിരിക്കുകയാണ്.
സീരിയലുകളില്‍ സജീവമായി അഭിനയിക്കുകയാണെങ്കിലും പ്രേമി വിശ്വനാഥിന്റെ കുടുംബത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. പേഴ്‌സണല്‍ കാര്യങ്ങളൊന്നും നടി തുറന്ന് സംസാരിക്കാറില്ലെന്നതാണ് വസ്തുത. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഒരു അസ്‌ട്രോളജറായ വിനീത് ഭട്ട് എന്നയാളെ നടി വിവാഹം കഴിക്കുന്നത്.
ഈ ബന്ധത്തില്‍ നടിയ്‌ക്കൊരു മകനുമുണ്ട്. ടീനേജ് പ്രായമൊക്കെ മറികടന്ന മകന്റെ പേര് മനുജിത് എന്നാണ്. ഇടയ്ക്കിടെ മകനോടൊപ്പം ചേര്‍ന്ന് രസകരമായ റീല്‍സ് നടി ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് നടിയിപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സത്യത്തില്‍ വീഡിയോ കണ്ട ആരാധകര്‍ ഒന്ന് ഞെട്ടിയിരിക്കുകയാണ്.
പ്രേമിയ്ക്ക് ഇത്രയും വലിയ മകനുണ്ടോ എന്ന ആശ്ചര്യമാണ് പലരും പ്രകടിപ്പിച്ചത്. കാരണം കാഴ്ചയില്‍ നടിയെക്കാളും ഹൈറ്റും സിക്സ് പാക്ക് ബോഡിയുമൊക്കെയുള്ള മകന്‍ ഒരു യുവാവിനെ പോലെയുണ്ട്. ഇരുവരും അമ്മയും മകനുമാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തരത്തിലുള്ള കമന്റുകളാണ് കൂടുതലായും നടിയുടെ വീഡിയോയുടെ താഴെ വന്നിരിക്കുന്നതും.
നിങ്ങള്‍ക്ക് ഇത്രയും വലിയ ഒരു മകന്‍ ഉണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കണ്ടിട്ട് സഹോദരനെ പോലെയാണ് തോന്നുന്നത്. അവര്‍ സഹോദരങ്ങളാണെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു. ഇതിപ്പോള്‍ അമ്മയും മകനുമാണെന്ന് തോന്നുന്നില്ല. പക്ഷേ ഫേസ് കട്ട് ഒരേ പോലെയാണ്. ചിലപ്പോള്‍ ആങ്ങളയും പെങ്ങളും ആയിരിക്കാം.
ഇനിയിപ്പോള്‍ അമ്മയാണെങ്കില്‍ സന്തൂര്‍ മമ്മി എന്ന് പറയുന്നത് ഇതാണ്. കറുത്തമുത്തിലെ കാര്‍ത്തു അല്ലേ ഇത്? ചന്ദനമഴ കഴിഞ്ഞാല്‍ പിന്നെ ഇതായിരുന്നു മെയിന്‍, കറുത്ത മുത്തിനെ ആരാധിക്കുന്നവര്‍ ഇപ്പോഴുമുണ്ട്… എന്നിങ്ങനെ പ്രേമിയ്ക്കും മകനും നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. പലര്‍ക്കും നടിയുടെ മകനാണോ എന്ന സംശയം ഉണ്ടെങ്കിലും പ്രേമിയുടെ മകന്‍ തന്നെയാണിതെന്നാണ് വിവരം.
2014 മുതലാണ് പ്രേമി മലയാളംസീരിയലില്‍ അഭിനയിച്ച് കരിയര്‍ തുടങ്ങുന്നത്. ശേഷം മലയാളത്തില്‍ തന്നെയുള്ള മറ്റ് സീരിയലുകളുടെയും ഭാഗമായി. എന്നാല്‍ 2017 മുതല്‍ തെലുങ്കിലേക്ക് കൂടി ചുവടുറപ്പിച്ചിരിക്കുകയാണ് നടി. കാര്‍ത്തിക ദീപം എന്ന സീരിയലിന്റെ ഒന്നും രണ്ടും ഭാഗങ്ങളില്‍ പ്രധാനപ്പെട്ടൊരു വേഷം നടി അവതരിപ്പിക്കുന്നുണ്ട്.