പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയ്ക്ക്
തിരുവനന്തപുരം: പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവല്‍ എതിര്‍വായ്ക്ക് ലഭിച്ചു. തിരുവിതാംകൂര്‍ ചരിത്രത്തിലെ അധികാര രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരുടെ ജീവിത പോരാട്ടം അടയാളപ്പെടുത്തുന്നതാണ് നോവല്‍.
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് സലിന്‍. മെയ് 26 ന് വെള്ളനാട് സൈക്കോ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് കരുണാസായി ഡയറക്ടര്‍ എല്‍.ആര്‍. മധുജന്‍ അറിയിച്ചു.