ഫിറ്റ്നസ് വർക്കൗട്ടുമായി ബോളിവുഡ് ഗ്ലാമർ ഐക്കൺ; കരീന കപൂറിന്റെ വീഡിയോ വൈറൽ…

 ഫിറ്റ്നസ് വർക്കൗട്ടുമായി ബോളിവുഡ് ഗ്ലാമർ ഐക്കൺ; കരീന കപൂറിന്റെ വീഡിയോ വൈറൽ…

ബോളിവുഡ് താരസുന്ദരി ആണ് കരീന കപൂർ. നടി ഈ പ്രായത്തിലും ഇത്രയും ചെറുപ്പമായിരിക്കുന്നതിന്റെ പ്രധാനകാരണം കൃത്യമായ ഡയറ്റും വ്യായാമവുമാണ്. ഇപ്പോഴിതാ ശരീരം കാത്തുസൂക്ഷിക്കാൻ താരം ചെയ്യുന്ന വർക്കൗട്ട് വീഡിയോ ആളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

മറ്റ് താരങ്ങളെ പോലെ തന്നെ ഫിറ്റ്നസിൻറെ കാര്യത്തിൽ കരീനയും വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. കരീന തൻറെ ശരീരം ഭംഗിയായി കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് ആരാധകർക്കിടയിൽ മുൻപും ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്.

ഫിറ്റ്നസ് ട്രെയിനറായ നമ്രത പുരോഹ് ആണ് കരീനയയുടെ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കരീന കപൂർ പൈലേറ്റ്സ് മെഷീനിൽ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് നമ്രത പങ്കുവച്ചിരിക്കുന്നത്.

ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കിൽ നിന്ന് കര കയറുന്നതിനുമുള്ള മികച്ച വ്യായാമമാണ് പൈലേറ്റ്‌സ്. ഇത് ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കാനും നടുവേദന കുറയ്ക്കാനും ശരീരനില മെച്ചപ്പെടുത്താനും കലോറി എരിച്ചു കളയാനും സഹായിക്കുന്നു. ‘അത് എങ്ങനെ ശരിയായി ചെയ്യണമെന്ന് അറിയാം…’ – എന്ന് കുറിച്ച് കൊണ്ടാണ് നമ്രത വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *