കേരള റജിസ്ട്രേഷൻ കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി; കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ കമ്പത്തെത്തിയത് എങ്ങനെ? അന്വേഷണം ആരംഭിച്ച് പൊലീസ്
കുമളി: കമ്പത്ത് കാറിനുള്ളിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. കേരള റജിസ്ട്രേഷനുള്ള കാറിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്ന് വ്യക്തമായിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.