കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകരിച്ചു

 കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024-25 ലെ എംബിഎ കോഴ്‌സിന്റെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ജൂണ്‍ 30 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ് 2024 സെഷന്‍-2) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ല്‍ പ്രവേശിച്ച് വിദ്യാര്‍ഥിക്ക് ഫലം നോക്കാവുന്നതാണ്. അപേക്ഷകന്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ രേഖപ്പെടുത്തിയ ഉത്തരം ഏതെന്ന് ഇതോടൊപ്പം അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ‘KMAT-2024 Candidate Portal’ ലെ ‘Score’ എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *