കാനഡയില്‍ അവസരം, അതും സർക്കാർ വകുപ്പില്‍; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

 കാനഡയില്‍ അവസരം, അതും സർക്കാർ വകുപ്പില്‍; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കാനഡയില്‍ ഒഴിവുകൾ. കാനഡ റവന്യൂ ഏജൻസിയാണ് പുതിയ തൊഴില്‍ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കാനഡയുടെ ടാക്സ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ കാനഡ റവന്യൂ ഏജൻസിയാണ് (CRA) കാനഡ ഗവൺമെൻ്റിന്റേയും മിക്ക പ്രവിശ്യകളുടേയും നികുതി നിയമങ്ങൾ നിയന്ത്രിക്കുന്നത്.

കാനഡ റവന്യൂ ഏജൻസിയിലെ (CRA) ജോലിക്ക് അപേക്ഷിക്കാൻ, നിയമപരമായ കനേഡിയൻ വർക്ക് അനുമതിയ്‌ക്കൊപ്പം വ്യക്തിഗത വിവരങ്ങളും സ്റ്റാൻഡേർഡ് ടെസ്റ്റ് ഫലങ്ങളുമുള്ള ഒരു കാൻഡിഡേറ്റ് പ്രൊഫൈലും ആവശ്യമാണ്. അതായത് ഇപ്പോള്‍ നാട്ടിലുള്ളവർ ഈ ജോലി സ്വപ്നം കാണേണ്ടതില്ലെന്ന് ചുരുക്കും. മറിച്ച് നിലവില്‍ കാനഡയിലുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ടെക്നോളജി ജോലികൾ, ബിസിനസ് ഇൻ്റലിജൻസ് ജോലികൾ, ഓഡിറ്റ്, അക്കൗണ്ടിംഗ്, ഇൻവെസ്റ്റിഗേഷൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, ഡാറ്റാ സയൻസ് ജോലികൾ എന്നിവയാണ് പ്രധാനമായും സിആർഎയില്‍ ഇപ്പോഴുള്ളത്.

നിലവിലെ തൊഴിൽ അവസരങ്ങൾക്കായി നിങ്ങൾക്ക് സിആർഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. നിലവില്‍ സർവ്വീസിലും പ്രോഗ്രാമുകളിലുമായി സിആർഎയില്‍ അഞ്ച് ഒഴിവുകള്‍ ലഭ്യമാണ്. വകുപ്പിന് കീഴിലുള്ള ഒഴിവുകളെക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.

കംപ്ലയൻസ് പ്രോഗ്രാം സപ്പോർട്ട് ക്ലർക്ക് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ സപ്പോർട്ട് ക്ലർക്ക്

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-003
സ്ഥലം: കെലോന, സറേ, വാൻകൂവർ, വിക്ടോറിയ, ബി.സി./സി.-ബി.
ഭാഷ: ഇംഗ്ലീഷ് അത്യാവശ്യം
മേഖല: പടിഞ്ഞാറൻ
അപേക്ഷ നമ്പർ: 61222560
അവസാന തീയതി: 2024-07-31

ദ്വിഭാഷാ ഏജൻ്റ് ഓഫീസർ

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-004
സ്ഥലം: വിന്നിപെഗ് ടാക്സ് സെൻ്റർ/സെൻ്റർ ഫിസിക്കൽ ഡി വിന്നിപെഗ്
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: പടിഞ്ഞാറൻ
അപേക്ഷ നമ്പർ: 61324151
അവസാന തീയതി: 2024-08-16

എൻട്രി ലെവൽ ജോലികൾ

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-002
സ്ഥലം: സഡ്ബറി
ഭാഷ: വിവിധ ഭാഷാ പ്രൊഫൈലുകൾ
മേഖല: ഒൻ്റാറിയോ
അപേക്ഷ നമ്പർ: 60208411
അവസാന തീയതി: 2024-09-19

ദ്വിഭാഷാ കോൾ സെൻ്റർ ഏജൻ്റ്

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-003
സ്ഥലം: 2204 വാക്ക്ലി റോഡ്, ഒട്ടാവ
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: ഒൻ്റാറിയോ
അപേക്ഷ നമ്പർ: 60097434
അവസാന തീയതി: 2024-09-27

മറ്റ് ജോലികൾ

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-004
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: ക്യൂബെക്ക്
അപേക്ഷ നമ്പർ: 60760477
അവസാന തീയതി: 2025-01-24

Leave a Reply

Your email address will not be published. Required fields are marked *