ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡലിന് വില വെറും 1399 രൂപ; 1234 രൂപക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളുകളും 168 ജി ബി ഡാറ്റയും

 ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡലിന് വില വെറും 1399 രൂപ; 1234 രൂപക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് കോളുകളും 168 ജി ബി ഡാറ്റയും

ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡലുമായി റിലയൻസ് ജിയോ.1399 രൂപയുടെ ഫോണിൽ പുതിയ ജിയോ ചാറ്റ്, യുപിഐ ഇന്റഗ്രേഷൻ ജിയോ പേമെന്റ്, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ് തുടങ്ങി നിരവഘി ഫീച്ചറുകളുമുണ്ട്.

2.8 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഫോണിന് ജനപ്രിയ റീച്ചാർജ്ജിം​ഗ് പ്ലാനുകളും റിലയൻസ് ജിയോ പ്രഖ്യാപിച്ചു. 28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും യഥാക്രമം 14 ജി ബി , 168 ജി ബി വീതം ഡാറ്റയും ലഭിക്കും.

ജിയോ ചാറ്റ് ഒരു തൽക്ഷണ സന്ദേശമയയ്‌ക്കൽ- വോയ്‌സ്/ വിഡിയോ കോളിങ് സേവനമാണ്. ഉപയോക്താവിന് പ്രാദേശിക ഭാഷകളിൽപ്പോലും സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും കഴിയും. ബ്രാൻഡുകൾ, ബിസിനസുകൾ, ഓർഗനൈസേഷനുകൾ, ഗവൺമെൻ്റുകൾ എന്നിവയുമായി ഒരു 2-വേ ഇന്ററാക്ടീവ് ചാറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ ഇടപഴകാനും ഓഫറുകളും വാർത്താ അപ്‌ഡേറ്റുകളും സ്വീകരിക്കാനും ഫീഡ്‌ബാക്ക് നൽകാനും മറ്റും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *