പുല്‍വാമയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു, സ്ഥലത്ത് തിരച്ചിൽ ശക്തം

 പുല്‍വാമയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു, സ്ഥലത്ത് തിരച്ചിൽ ശക്തം

ഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ എറ്റുമുട്ടി. പുൽവാമയിലെ നിഹാമ മേഖലയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുകയായിരുന്നു.

ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്.പുൽവാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളിൽ ലക്ഷർ ഇ തോയ്ബയുടെ രണ്ട് ഭീകരർ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ഇതിനിടെ ഭീകർ ഒളിച്ചിരിക്കുന്നെന്ന് കരുതുന്ന വീടിന് തീപിടിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *