വെള്ളം വാങ്ങുമ്പോള്‍ കുപ്പിയുടെ അടപ്പിന്റെ നിറം നോക്കി വാങ്ങണോ ? സത്യാവസ്ഥ അറിയാം

 വെള്ളം വാങ്ങുമ്പോള്‍ കുപ്പിയുടെ അടപ്പിന്റെ നിറം നോക്കി വാങ്ങണോ ? സത്യാവസ്ഥ അറിയാം

വെള്ളം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. അതുകൊണ്ടു തന്നെ വെള്ളം കുടിക്കാതിരിക്കുമ്പോൾ പല രോഗങ്ങൾക്കുളള സാധ്യതയും ഉണ്ട്. കിഡ്‌നി കേടാക്കുന്നതുള്‍പ്പെടെ രോഗങ്ങൾ വെളളം കുടി കുറയുന്നതിലൂടെ സംഭവിയ്ക്കുന്നു.

വേനൽക്കാലത്ത് പലരും കടകളിൽ നിന്നും വെള്ളം വാങ്ങി കുടിക്കാറുണ്ട്. പല ബ്രാന്റുകളില്‍ നിന്നും പല രീതിയിലും ആണ് ഇപ്പോൾ വെള്ളം വിൽക്കുന്നത്. എന്നാൽ ഈ വിളക്കുനാണ് വെള്ളത്തിൽ നല്ലതും ഗുണനിലവാരമില്ലാത്തതുമെല്ലാം ഉൾപ്പെടുന്നുണ്ട്. വെളളം നല്ല ശുദ്ധമായത് കുടിയ്ക്കുക, പാചകത്തിന് ഉപയോഗിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇതല്ലെങ്കില്‍ ടൈഫോയ്ഡ്, കോളറ പോലുള്ള ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്.

ഈ അടുത്തയിടയ്ക്ക് കുപ്പിയിലെ അടപ്പിന്റെ നിറത്തിന് അനുസരിച്ച് വെള്ളം വാങ്ങിക്കുടിയ്ക്കണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയാകളില്‍ പ്രചരണം നടക്കുന്നുണ്ട്. അതായത് പ്രത്യേക നിറത്തിലെ അടപ്പുകളുള്ള കുപ്പികളിലെ വെള്ളത്തിന് പ്രത്യേക ഗുണങ്ങള്‍ എന്നതാണ് പ്രചരിയ്ക്കുന്നത്. ഇത് ശുദ്ധമായ വെള്ളവും അല്ലാത്തതും മുതല്‍ വൈറ്റമിനുകള്‍ നിറഞ്ഞ വെള്ളം എന്ന രീതിയില്‍ വരെ പറയപ്പെടുന്നു.

വെളുത്ത നിറത്തിലെ അടപ്പുള്ള കുപ്പികളിലെ വെള്ളമാണ് കൂടുതല്‍ ശുദ്ധീകരിയ്ക്കപ്പെട്ട്, നീല അടപ്പുളളതിലെ വെള്ളം ഒഴുകുന്ന ഇടത്തില്‍ നിന്ന് ലഭിയ്ക്കുന്ന വെള്ളം, അതായയത് പുഴകളില്‍ നിന്നും മറ്റുമുള്ള വെള്ളം, പച്ച നിറത്തിലെ അടപ്പെങ്കില്‍ ഫ്‌ളേവര്‍ ചേര്‍ത്ത വെള്ളം, അതായത് പുതിന, നാരങ്ങ എന്നിവയുടെ ഫ്‌ളവര്‍, ചുവപ്പ് അടപ്പെങ്കില്‍ കാര്‍ബോണേറ്റഡ് വെളളം, മഞ്ഞയെങ്കില്‍ വൈറ്റമിനുകള്‍ ചേര്‍ത്തത്, കറുത്ത അടപ്പെങ്കില്‍ ആല്‍ക്കലൈന്‍ വാട്ടര്‍, അതുപോലെ വിലയേറിയ പ്രീമിയം വാട്ടര്‍, പിങ്ക് നിറത്തിലെ അടപ്പെങ്കില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ അവബോധത്തിനായുള്ളത് എന്നതെന്നാണ് പൊതുവേ പ്രചരിച്ച് വരുന്നത്. ഇതില്‍ വാസ്തവമുണ്ടോയെന്നതാണ് ചോദ്യം.

വാസ്തവത്തില്‍ കുപ്പിയിലെ വെള്ളത്തിന്റെ ഗുണവും അടപ്പിന്റെ നിറവും തമ്മില്‍ ബന്ധമില്ലെന്നതാണ് അര്‍ത്ഥം. ലോകത്തെവിടെയും അടപ്പും വെള്ളത്തിന്റെ ഗുണനിലവാരവും തമ്മില്‍ ബന്ധമില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോളകളുടെ അടപ്പുകളുടെ നിറം വരുന്നത്. മാത്രമല്ല, വീട്ടില്‍ നാം വാങ്ങുന്ന ചില ക്ലീനിംഗ് ലോഷനുകളുടെ അടപ്പിന്റെ നിറം ചിലപ്പോള്‍ നേരത്തെ പറഞ്ഞ പ്രകാരം ചുവപ്പോ നീലയോ എല്ലാം വരാം. ഇതിനാല്‍ തന്നെ അടപ്പിന്റെ നിറവും വെള്ളത്തിന്റെ ഗുണനിലവാരവും തമ്മില്‍ ബന്ധമില്ലെന്ന് തന്നെ പറയാം.

Leave a Reply

Your email address will not be published. Required fields are marked *