തേങ്ങ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുമോ ? സംശയത്തിന് ഇതാ ഉത്തരം
മിക്കവിഭവങ്ങളിലും തേങ്ങ ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. പല നോർത്ത് ഇന്ത്യൻ വിഭവങ്ങളും നമ്മുടേതായ സ്റ്റൈലിൽ എത്തിക്കുന്നത് ഈ എക്സ്ട്രാ ചേർക്കുന്ന തേങ്ങ ആണ്. ഇത് ആത് വിഭവത്തിന്റെയും സ്വാദ് ഇരട്ടിപ്പിക്കും. ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്. അതിനു കാരണം ജീവിത ശൈലി ആകാം. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് നാം എപ്പോഴും പറയാറുള്ളത് എണ്ണയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നതാണ്. ഇവിടെയാണ് നാളികേരത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം തേങ്ങയില്‍ വെളിച്ചെണ്ണ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് കാരണമായി പറയുന്നത്.
ശാസ്ത്രം പറയുന്നത് അനുസരിച്ച് ഫിനോള്‍ ധാരാളമായി അടങ്ങിയിട്ടുള്ള തേങ്ങ ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് ഓക്‌സിഡേററീവ് കേടുപാടുകള്‍ കുറച്ച് ചകോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നു. ഇതിലൂടെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കുന്നു. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇവ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തേങ്ങയ്ക്ക് മാത്രമല്ല, ഇതില്‍ നിന്നെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ഈ ഉപയോഗമുണ്ട്. എന്നാല്‍ ഇത് ഉപയോഗിയ്ക്കുന്ന രീതിയാണ് പ്രധാനം. ഇത് വറുത്തും പൊരിച്ചും ചൂടാക്കിയും ഉപയോഗിയ്ക്കുമ്പോള്‍ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നു. ഇത് ഇത്തരം വഴികളിലൂടെയല്ലാതെ കഴിയ്ക്കുമ്പോഴാണ് ഗുണം ലഭിയ്ക്കുന്നത്.
ആയുര്‍വേദ പ്രകാരവും തേങ്ങ നല്ലതാണന്നാണ് പറയുന്നത്. ശരീരത്തിലെ ദഹനാഗ്നിയുടെ അസന്തുലിതാവസ്ഥയാണ് കൊളസ്‌ട്രോള്‍ കാരണമായി ആയുര്‍വേദം വിശദീകരിയ്ക്കുന്നത്. ഇതിലൂടെ ദഹനം തകരാറിലാകുന്നു. ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നു. ഇതെല്ലാം മോശം കൊളസ്‌ട്രോള്‍ ഉല്‍പാദനത്തിന് കാരണമാകുന്നു. തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ശരിയായ രീതിയില്‍ ഉപയോഗിയ്ക്കുന്നത് അഗ്നിയെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സഹായിക്കുന്നു. വിഷാംശം നീക്കം ചെയ്യുന്നു, ദഹനം മെച്ചപ്പെടുത്തുന്നു. ഇതെല്ലാം തന്നെ കൊളസ്‌ട്രോള്‍ പരിഹാരവുമാകുന്നു.
തേങ്ങയ്ക്ക് മാത്രമല്ല, ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ഈ ഗുണമുണ്ട്. മിതമായ തോതില്‍ കഴിച്ചാല്‍ വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. വറുത്തും പൊരിച്ചും ചൂടാക്കിയുമല്ല, ഉപയോഗിയ്‌ക്കേണ്ടത്. ഇത് അവിയല്‍ പോലുള്ള വിഭവങ്ങളില്‍ വെറുതേ ഒഴിച്ച് കഴിയ്ക്കുന്ന രീതിയില്‍ ഉപയോഗിയ്ക്കാം. നല്ല ശുദ്ധമായ വെളിച്ചെണ്ണ ഈ രീതിയില്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു.
തേങ്ങയും ശരിയായ തോതില്‍ കഴിച്ചാല്‍ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് കറികളില്‍ അരച്ച് ചേര്‍ത്ത് കഴിയ്ക്കാം. എന്നാല്‍ ഇത് വറുത്തരച്ച് കറികളില്‍ ഉപയോഗിയ്ക്കുന്ന രീതിയുണ്ട്. ഇത് നല്ലതല്ല. ഇതു പോലെ വറുത്തരച്ച് കറിയുണ്ടാക്കുന്ന രീതി ആരോഗ്യകരല്ല. തേങ്ങ വറുക്കുമ്പോള്‍ ജലാംശം നഷ്ടപ്പെട്ട് ഇതില്‍ അരോമാറ്റിക് പോളിസൈക്ലിക് ഹൈഡ്രോകാര്‍ബണുകള്‍ രൂപപ്പെടുന്നു. അതായത് തേങ്ങ വറുക്കുമ്പോള്‍ ചുവന്ന് മണം വരുന്ന സ്‌റ്റേജ്. ഇത് കാര്‍ബണ്‍ കോമ്പിനേഷനാണ്. ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, കുടല്‍ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നു. വറുത്തരച്ച് ഉപയോഗിയ്ക്കുന്നത് തേങ്ങയുടെ ഗുണം കളയുന്നുവെന്ന് മാത്രമല്ല, ഇത് കൊളസ്‌ട്രോള്‍ പോലുളള പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നു. ഇതിനാല്‍ വറുത്തരച്ചുള്ളവ സ്വാദു നല്‍കുമെങ്കിലും ഇത്തരം രീതികള്‍ കഴിവതും ഒഴിവാക്കുക. അമിതമായ ഇത് ഉപയോഗിയ്ക്കരുതെന്നതും പ്രധാനമാണ്.
ഇതുപോലെ തേങ്ങാപ്പാല്‍ ഉപയോഗിച്ചുണ്ടാകുന്ന കറികള്‍ ധാരാളമുണ്ട്. തേങ്ങാപ്പാല്‍ വറുത്തരക്കുന്നത് പോലെ പ്രശ്‌നമില്ലെങ്കില്‍പ്പോലും തേങ്ങപ്പാലിനേക്കാള്‍ തേങ്ങ അതേ രൂപത്തില്‍ കഴിയ്ക്കുന്നതാണ് നല്ലത്. പാലാക്കുമ്പോള്‍ ഇതിലെ നാരുകള്‍ കുറയും. ഇതുപോലെ തേങ്ങ അരച്ച് ചേര്‍ത്ത് വെള്ളേപ്പം പോലുണ്ടാക്കുന്നവയും ആരോഗ്യകരമല്ല. കരിക്കും കരിക്കന്‍ വെള്ളവും നാളികേരവെള്ളവുമെല്ലാം തന്നെ ആരോഗ്യകരമാണ്. കരിക്കും കരിക്കിന്‍ വെള്ളവും കൂടുതല്‍ ആരോഗ്യകരമെന്ന് വേണം, പറയുവാന്‍.