ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിലായിരുന്നു അപകടം.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയച്ചു.
ഹെലികോപ്റ്ററുമായി ആശയ വിനിമയം സാധ്യമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ്-ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകവെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രദേശത്തെ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതായി സ്റ്റേറ്റ് ടിവി അറിയിച്ചു. കാറ്റിനൊപ്പം ശക്തമായ മഴയും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.