മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽ മൊത്തവില പണപ്പെരുപ്പം
രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മൊത്ത വില പ്രകാരമുള്ള പണപ്പെരുപ്പ് കണക്കാക്കിയതിലാണ് കുറവ് രേഖപ്പെടുത്തിയത്. ജൂലൈയിൽ 2.04 ശതമാനമായിരുന്നത് ഓഗസ്റ്റില്‍ 1.31 ശതമാനമായി കുറഞ്ഞു. മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ മൊത്തവില പണപ്പെരുപ്പം.
അതേസമയം, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ തോതില്‍ വര്‍ധനവും രേഖപ്പെടുത്തി. പച്ചക്കിറികള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് കാരണം. എങ്കിലും റിസര്‍വ് ബാങ്കിന്റെ ക്ഷമതാ പരിധിയായ നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനായത് കേന്ദ്ര ബാങ്കിന് ആശ്വസമായി.
കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന പണനയ സമതി യോഗത്തില്‍ പണപ്പെരുപ്പ അനുമാനം 4.5 ശതമാനത്തില്‍ നിലനിര്‍ത്തിയിരുന്നു. അതേസമയം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും അസംസ്‌കൃത എണ്ണ വില ഇടിയുന്നത് പണപ്പെരുപ്പം ഭാവിയിലും കുറയാനുള്ള സാധ്യത വര്‍ധിപ്പിക്കും.