വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

 വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ വേൾഡ് എയർ ക്വാളിറ്റി 2023 റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശാണ് വായു മലിനീകരണത്തിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം പാക്കിസ്ഥാനാണ്, ഇന്ത്യയ്ക്കു മൂന്നാം സ്ഥാനവും. 134 രാജ്യങ്ങളിലും 7,812 നഗരങ്ങളിലുമാണു നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ഈ സ്ഥാന നിർണയം. .

അന്തരീക്ഷ മലിനീകരണം അളക്കുന്ന പിഎം 2.5 മാനദണ്ഡ പ്രകാരമാണ് റേറ്റിങ് നിശ്ചയിച്ചത്. കേരളത്തിലെ 6 നഗരങ്ങളും ഇതിലുൾപ്പെടുന്നു.

അന്തരീക്ഷത്തിലേക്കു തള്ളുന്ന രാസമാലിന്യവും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലെ നീരാവിയുമായി ചേർന്നു രൂപപ്പെടുന്ന 2.5 മൈക്രോൺ മാത്രം വലുപ്പമുള്ള ബാഷ്പകണങ്ങളാണ് പാർട്ടിക്കുലേറ്റ് മാറ്റർ 2.5 അഥവാ പിഎം 2.5. ഇവ ശ്വസിച്ചാൽ ആരോഗ്യത്തെ ബാധിക്കും.തുടർച്ചയായ ചുമ, മൂക്കടപ്പ്, പനി, ശ്വാസംമുട്ടൽ അടക്കമുള്ള രോഗങ്ങൾക്ക് പിഎം 2.5 വഴിവയ്ക്കും. 40 മൈക്രോഗ്രാമിനു മുകളിലാണ് പിഎം 2.5 എങ്കിൽ ആരോഗ്യത്തിന് അപകടകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *