കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നീക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

 കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നീക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഡൽഹി: അരവിന്ദ് കെജരിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇതെല്ലാം ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധിയില്‍ പെട്ട കാര്യങ്ങളാണെന്നും കോടതി ഇടപെടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും പറഞ്ഞു.

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കെജരിവാളിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നു നീക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ നീക്കാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ അവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഔചിത്യവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ബെഞ്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *