ഭർത്താവിന്റെ രോഗശാന്തിക്കായുള്ള നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചു; പൂജാരിക്കെതിരെ പരാതിയുമായി വീട്ടമ്മ
കൊച്ചി: ഭര്‍ത്താവിന്റെ രോഗം ഭേദമാക്കുന്നതിന് വേണ്ടി നടത്തിയ നഗ്നപൂജയ്ക്കിടെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. തിരുവനന്തപുരത്തെ ഹോട്ടലിലെത്തിച്ച് നഗ്നപൂജ നടത്തുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അനീഷ് ജ്യോതിഷ് എന്ന പൂജാരിക്കെതിരേയാണ് പരാതി.
പാലാരിവട്ടം പോലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. ഇത് പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. 2022ലാണ് സംഭവം നടന്നതാണെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പീഡനം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസില്‍ പരാതി ലഭിക്കുന്നത്.
ഇപ്പോള്‍ പരാതി നല്‍കാനിടയായ സാഹചര്യം, പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുള്ള അനീഷ് ജ്യോതിഷ് എന്നയാളുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുകയെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.