ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചപ്പോൾ ഹോട്ടലിൽ അതിക്രമം നടത്തി; എസ്.ഐക്കെതിരെ കേസെടുത്തു
കോഴിക്കോട്: ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്.ഐക്കെതിരെ കേസെടുത്തു. ബാലുശ്ശേരി സ്റ്റേഷനിലെ എസ്.ഐ രാധാകൃഷ്ണനെതിരെയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി എത്തി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാനൊരുങ്ങിയ രാധാകൃഷ്ണനെ ജീവനക്കാർ തടഞ്ഞു. ഇതോടെ പ്രകോപിതനായ എസ്.ഐ ഹോട്ടലിൽ അതിക്രമം നടത്തുകയായിരുന്നു. ഹോട്ടലുടമ ബാലുശ്ശേരി സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഹോട്ടലുടമയുടെ പേരിൽ എഴുതാൻ പറഞ്ഞ് സ്ഥലംവിടുന്നത് രാധാകൃഷ്ണന്‍റെ പതിവായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ഇത് ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്യുകയായിരുന്നു.