ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരങ്ങളിലോന്ന്; 55000 പൊതു സിസിടിവി ക്യാമറകൾ; ഇതൊന്നും പോരാഞ്ഞിട്ട് വീണ്ടും 2000 ക്യാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി ഹോങ്കോം​ഗ്

 ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരങ്ങളിലോന്ന്; 55000 പൊതു സിസിടിവി ക്യാമറകൾ; ഇതൊന്നും പോരാഞ്ഞിട്ട് വീണ്ടും 2000 ക്യാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി ഹോങ്കോം​ഗ്

നിലവിൽ 55000 പൊതു സിസിടിവി ക്യാമറളുള്ള, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ സ്ഥിരം ഇടംപിടിക്കുന്ന ഹോങ്കോങ്ങ്, നഗരം മുഴുവൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നു. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതി​ന്റെ ഭാഗമായാണ് ഹോങ്കോംഗിലെ പോലീസ് സേനയുടെ ഈ നടപടി. സിസിടിവി ക്യാമറകളുടെ സഹായത്തോടെ നഗരത്തെ മുഴുവൻ തങ്ങളുടെ നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരുക എന്നതാണ് പോലീസി​ന്റെ ലക്ഷ്യം. എന്നാൽ നഗരത്തിലെ ജനങ്ങളുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിതെന്ന് വ്യാപക വിമർശനവും ഉയരുന്നുണ്ട്.

ഹോങ്കോങ്ങിൽ 55,000 പൊതു സിസിടിവി ക്യാമറകളുണ്ട്, ഈ വർഷം 2,000 എണ്ണം കൂടി നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് സുരക്ഷാ മേധാവി ക്രിസ് ടാങ് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഈ ക്യാമറകളിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും സംശയാസ്പദമായവരെ തിരിച്ചറിയാൻ സഹായിക്കുന്ന എ ഐ ഉപകരണങ്ങളും സജ്ജീകരിക്കുന്ന കാര്യവും പോലീസ് പരിഗണനയിലുണ്ട്. ഹോങ്കോങ്ങിൽ ഇതിനകം 54,500-ലധികം പൊതു സിസിടിവി ക്യാമറകളുണ്ട്, 1,000 ആളുകൾക്ക് ഏഴ് ക്യാമറകൾ എന്നതിന് തുല്യമാണത്. 1,000 ആളുകൾക്ക് ശരാശരി 440 ക്യാമറകൾ ഉള്ള ചൈനയുടെ നഗര കേന്ദ്രങ്ങളെക്കാൾ പിന്നിലാണെങ്കിലും, ന്യൂയോർക്ക് പോലുള്ള പ്രധാന നഗരങ്ങൾക്ക് സമാനമാണിത്.

യുകെ പോലുള്ള രാജ്യങ്ങൾ മുഖം തിരിച്ചറയുന്ന കാമറകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് സുരക്ഷാ മേധാവി ക്രിസ് ടാങ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇത്തരം സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് സ്വകാര്യതയെക്കുറിച്ച് കാര്യമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത്തരത്തിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് കൃത്യമായ മാർഗ്ഗനിർദേശങ്ങൾ രൂപകൽപ്പന ചെയ്യണമെന്നും അവയുടെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതോടൊപ്പം തന്നെ ജനങ്ങൾക്കുണ്ടായേക്കാവുന്ന അസൗകര്യങ്ങളെ കുറിച്ച് കൂടി പഠിക്കണമെന്നുമുള്ള ആവശ്യങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.

ക്യാമറകൾ സ്ഥാപിക്കുന്നതിനു മുൻപ് ഇതുമൂലമുണ്ടായേക്കാവുന്ന പ്രശ്നങ്ങളെകുറിച്ച് പഠിക്കണമെന്ന ആവശ്യം അം​ഗീകരിക്കേണ്ടതാണ്. ഈ ക്യാമറകൾ കുറ്റകൃത്യങ്ങളെ തടയാനാണെന്നു പറയുന്നെങ്കിലും ഇതി​ന്റെ മറവിൽ രാഷ്ട്രീയ അടിച്ചമർത്തലുകൾ നടക്കാൻ കാരണമായേക്കാം എന്ന് എസ്ഒഎഎസ് ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്റ്റീവ് സാങ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *