ഒറ്റകൈ കൊണ്ടാണോ അതോ രണ്ടു കൈയും കൊണ്ടാണോ നിങ്ങൾ ഫോൺ പിടിക്കുന്നത് ? ഫോൺ പിടിയ്ക്കുന്ന രീതിയും സ്വഭാവവും തമ്മിലുള്ള ബന്ധമുണ്ട്..
മൊബൈൽ ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴികൂട്ടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. പലരും ഇതിനു അഡിക്ട് ആയി എന്ന് വേണമെങ്കിൽ പറയാം. കാരണം എല്ലാ കാര്യങ്ങൾക്കും നമ്മൾ ഇപ്പോൾ ആശ്രയിക്കുന്നത് ഈ സ്മാർട്ട് ഫോണുകളെ ആണ്. നമ്മൾ മൊബൈൽ ഫോൺ കൈയിൽ പ്ടിടിക്കുന്നത് പല രീതിയിൽ ആയിരിക്കും അല്ലേ ? ചിലർ ഒറ്റ കൈകൊണ്ട് ഫോൺ പിടിക്കുമ്പോൾ മറ്റു ചിലർ രണ്ടുകൈയും ഉപയോഗിക്കാറുണ്ട്. ഇങ്ങിനെ മൊബൈൽ ഫോൺ പിടിയ്ക്കുന്ന രീതിയും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.
ഒരു കൈ ഉപയോഗിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ നമുക്കിടയിൽ ധാരളമാണ്. ഇത്തരത്തിൽ ഒരു കൈ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ലോലഹൃദയരാണെന്നാണ് പറയുന്നത്. വലിയ ആത്മവിശ്വാസം ഉള്ളവരായിരിക്കും ഇക്കൂട്ടർ. ഏത് വലിയ പ്രശ്‌നവും ലളിതമായി എടുക്കുന്നവരാണ് ഇവർ. നർമ്മം കലർന്ന സംസാരം ഇക്കൂട്ടരുടെ പ്രധാന സവിശേഷതയാണ്. അതുകൊണ്ട് തന്നെ ഇവരുമായി അടുക്കാൻ എല്ലാവരും ശ്രമിക്കും. പ്രതിസന്ധികളെ തരണം ചെയ്യാൻ വലിയ ഇഷ്ടം കാണിക്കുന്നവരായിരിക്കും ഇക്കൂട്ടർ. എല്ലായ്‌പ്പോഴും നിങ്ങൾ ഉത്സാഹത്തോടെ കാണപ്പെടും.
രണ്ട് കൈകൾ കൊണ്ട് മുറുകെ പിടിച്ച് വലതു കയ്യിലെ തള്ളവിരൽ കൊണ്ട് ഫോൺ ഉപയോഗിക്കുന്നവരും നമുക്കിടയിൽ ധാരാളമായി ഉണ്ട്. ജീവിതത്തിൽ അടുക്കും ചിട്ടയും കാത്തുസൂക്ഷിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ. ഏത് കാര്യവും ശ്രദ്ധയോടെ ചെയ്ത് തീർക്കാൻ ഇവർക്ക് കഴിയും. എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമേ ഇക്കൂട്ടർ തീരുമാനം എടുക്കാറുള്ളൂ. എല്ലാകാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്. ബുദ്ധി ശക്തി, ക്രിയാത്മകത എന്നിവയാണ് മറ്റ് സവിശേഷതകൾ.
രണ്ട് കൈകൾ കൊണ്ടും പിടിച്ച് ഇരു കൈകളുടെയും തള്ള വിരൽ കൊണ്ട് ഫോൺ ഉപയോഗിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്ത രീതിയിൽ കാര്യങ്ങൾ ചിന്തിക്കാനും ഗ്രഹിക്കാനും ശേഷിയുള്ളവരാണ് ഇക്കൂട്ടർ. കൃത്യമായ ആസൂത്രണത്തിന് ശേഷം ആയിരിക്കും ഇവർ എല്ലാകാര്യങ്ങളും ചെയ്യുക. ഏറ്റവും പ്രധാനപ്പെട്ടത് സമയം ആണെന്ന് ചിന്തിക്കുന്നവരാണ് ഇവർ. അതുകൊണ്ട് തന്നെ സമയം വെറുതെ പാഴാക്കുന്നത് ഇവർക്ക് ഇഷ്ടമല്ല. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനമായി പ്രയത്‌നിക്കുന്നവരാകും ഇക്കൂട്ടർ.
ഒരു കൈ കൊണ്ട് പിടിച്ച് മറ്റേ കൈയ്യിലെ ചൂണ്ട് വിരൽ കൊണ്ട് ഫോൺ ഉപയോഗിക്കുന്നവർ ആകും നമ്മളിൽ ഭൂരിഭാഗവും. ഏത് തീരുമാനവും എടുക്കാൻ മടിയില്ലവരാണ് ഇത്തരത്തിൽ ഫോൺ ഉപയോഗിക്കുക എന്നാണ് പറയപ്പെടുന്നത്. ഏകാന്തത ആഗ്രഹിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ ചെലുത്തിയാൽ ഇതിൽ നിന്നും ഇവരെ പിന്തിരിപ്പിക്കുക അസാദ്ധ്യമാണ്. ഒരു കാര്യം തീരുമാനിക്കുന്നതിന് മുൻപ് എല്ലാ വശങ്ങളും ചിന്തിയ്ക്കും. ഏത് വലിയ പ്രശ്‌നങ്ങൾക്കും എളുപ്പത്തിൽ പരിഹാരം കാണാൻ കഴിയുന്നവരാണ് ഇക്കൂട്ടർ.