ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടു; വ്യോമാക്രമണത്തിലൂടെ വധിച്ചെന്ന് ഇസ്രായേൽ
ലെബനൻ തീവ്രവാദ സംഘനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് തെക്കൻ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മരണം. എന്നാൽ ഹിസ്ബുള്ള നേതൃത്വം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 1997ൽ നസ്റല്ലയുടെ മകന് ഹാദിയും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആരാണ് ഹസൻ നസ്റല്ല?
1960 ഓഗസ്റ്റ് 31 ന് ബെയ്റൂട്ടിലെ ബുർജ് ഹമ്മൂദിലാണ് നസ്റല്ലയുടെ ജനനം. ചെറുപ്പം മുതലേ മതപഠനം നടത്തിയ അദ്ദേഹം ഷിയ വിഭാഗക്കാരുടെ അർദ്ധസൈനിക വിഭാഗമായ അമൽ മൂവ്മെൻ്റിൽ ചേർന്ന് പ്രവർത്തിച്ചു. 1982 ലെ ലെബനനിലെ ഇസ്രയേൽ അധിനിവേശത്തെ തുടർന്ന് ഹിസ്ബുള്ള എന്ന സായുധസംഘടന സ്ഥാപിക്കുന്നത് മുഖ്യ പങ്കുവഹിച്ചു. ഇസ്രയേലിനെതിരായ പോരാട്ടങ്ങൾക്ക് പിന്തുണ നൽകിയ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ സഹായത്തോടെയാണ് ഈ സംഘടന സ്ഥാപിതമായത്. 1985 ൽ ഹിസ്ബുള്ള അമേരിക്കയെയും ഇസ്രയേലിനെയും ഇസ്ലാമിൻ്റെ ഏറ്റവും വലിയ ശത്രുക്കളായി ഹിസ്ബുള്ള പ്രഖ്യാപിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രേദേശങ്ങളെ ആക്രമിക്കുന്ന ഇസ്രയേലിനെ ഇല്ലാതാക്കുമെന്നും ആഹ്വാനം ചെയ്തു.
ഹിസ്ബുള്ള തലവനായ അബ്ബാസ് അൽ മുസാവിയെ ഇസ്രായേൽ സൈന്യം വധിച്ചതിനെത്തുടർന്ന് 1992 ഫെബ്രുവരി മുതൽ സംഘടനയുടെ സെക്രട്ടറി ജനറലായി. നസ്റല്ലയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തു നിൽപ്പിനൊടുവിൽ 18 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻ വാങ്ങിയിരുന്നു. ഇതിനെ വലിയ വിജയമായി ഹിസ്ബുള്ള പ്രഖ്യാപിക്കുകയും പ്രദേശത്ത് സ്വാധീനമുറപ്പിക്കുകയും ചെയ്തു.
2006ൽ വീണ്ടും ഹിസ്ബുള്ള ഇസ്രായേലുമായി യുദ്ധം ആരംഭിച്ചു. 34 ദിവസം നീണ്ട് നിന്ന സംഘർഷത്തിൽ ഇരുവശത്തും കനത്ത നാശനഷ്ടങ്ങളുണ്ടായ. ഇതിൻ്റെ ഫലമായി ഇരുകൂട്ടരം ആക്രമണം നിർത്തിവച്ചു. ഇത്തവണ വലിയൊരു കടന്നാക്രമണം നടത്തി ഇസ്രായേൽ സേനയ്ക്ക് തിരിച്ചടിക്കാൻ കഴിയാത്തത് ഹിസ്ബുള്ളയുടെ വിജയമാണെന്ന് നസ്റല്ല വിശേഷിപ്പിച്ചു. അതിനുശേഷം ഇറാൻ്റെ പിന്തുണയോടെ ഹിസ്ബുള്ള അതിൻ്റെ സൈനിക ശേഷി വർദ്ധിപ്പിച്ചു. ഇസ്രയേലിൻ്റെ അധിനിവേശത്തിനെതിരെ നടക്കുന്ന പോരാട്ടത്തിന് പലസ്തീന് പൂർണ പിന്തുണയാണ് നസ്റല്ല നൽകിയത്. സമീപകാലത്ത് ഇസ്രായേലും പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായുള്ള സംഘർഷത്തിൽ ഹിസ്ബുള്ള നിർണായക ഇടപെടലുകൾ നടത്തി.
ലെബനൻ അതിർത്തിയിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്ക് ആക്രമണം അഴിച്ചുവിട്ടാണ് ഹമാസിന് ഹിസ്ബുള്ള പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ ശക്തമായ യുദ്ധം ആരംഭിക്കുന്നത്. ഇസ്രയേൽ കമാൻഡർമാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് പിന്നീട് ലെബനനിൽ ഇസ്രയേൽ നടത്തിയത്. കഴിയ്ഞ്ഞ ജൂലൈയിൽ നടത്തിയ ആക്രമണത്തിൽ ഉന്നത കമാൻഡർ ഫൗദ് ഷുക്റിനെ (അൽ-ഹജ്ജ് മൊഹ്സിൻ) അടക്കും ഒരു ഡസനിലേറെ മുതിർന്ന നേതാക്കളെ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.