കനത്ത മഴ; പാംബ്ല, കല്ലാർകുട്ടി ഡാമുകൾ തുറക്കും; ജാഗ്രതാ നിർദ്ദേശം

തൊടുപുഴ: കനത്ത മഴയെ തുടർന്നു ഇടുക്കി ജില്ലയിൽ ഡാമുകൾ തുറക്കും. പാംബ്ല, കല്ലാർകുട്ടി ഡാമുകളാണ് തുറക്കുന്നത്.
യഥാക്രമം 600 ക്യൂമെക്സ്, 300 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാർ, പെരിയാർ നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു ഇടുക്കി ജില്ലാ കലക്ടർ വ്യക്തമാക്കി.
പാംബ്ല, കല്ലാർകുട്ടി ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴയുള്ളതിനാലും നീരൊഴുക്ക് കൂടിയതിനാലും, ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും, ഈ രണ്ട് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്തിന്റെ ഭാഗമായി 25.5.2024 രാവിലെ 6 മണി മുതൽ ഈ ഡാമുകളിലെ ഷട്ടറുകൾ തുറന്ന് യഥാക്രമം 600 ക്യൂമെക്സ്, 300 ക്യൂമെക്സ് വെള്ളം പുറത്തേക്ക് വിടുന്നതിന് അനുമതി നൽകിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്