എക്സൈസിനെ കണ്ട് പുഴയിൽ ചാടി; കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പുഴയിൽ ചാടി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറാണ് മരിച്ചത്. കുലുക്കല്ലൂർ ആനക്കൽ നരിമടയ്ക്കു സമീപാണ് സുഹൈർ പുഴയിൽ ചാടിയത്.
വെള്ളിയാഴ്ച വൈകീട്ട് നരിമടയ്ക്ക് സമീപം പരിശോധനയ്ക്കു വന്ന എക്സൈസ് സംഘത്തെ കണ്ട് ഭയന്നാണ് സുഹൈർ പുഴയിലേക്ക് ചാടിയത്. പിന്നീട് കാണാതായി. ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്ന് ഇന്നാണ് മൃതദേഹം കിട്ടിയത്.