മുല്ലപ്പെരിയാര്‍ ഡാം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം; വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആശങ്കയറിയിച്ച് എം പി

 മുല്ലപ്പെരിയാര്‍ ഡാം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം; വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആശങ്കയറിയിച്ച് എം പി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ആണ് ആശങ്ക അറിയിച്ചത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ പരിഭ്രാന്തിയിലാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലവൈദ്യുത പദ്ധതികളോട് തനിക്ക് എതിര്‍പ്പാണെന്നും രാജ്യസഭയില്‍ പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാരിസ് ബീരാന്‍ വ്യക്തമാക്കി. കേരളത്തില്‍ 54 ജലവൈദ്യുത പദ്ധതികളാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ വൈദ്യുത നിലയത്തിന്റെ സാധ്യത കേരളം ആരായുന്നതിനിടെയാണ് മുസ്ലിം ലീഗ് എം.പി. രാജ്യസഭയില്‍ ജല വൈദ്യുത പദ്ധതിക്ക് എതിരായ നിലപാട് സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *