ഇനി അൽപം ഗ്ലാമറസാവാം; സ്ഥിരം ലുക്ക് മാറ്റി പിടിച്ച് ഹൻസിക

ടെലിവിഷൻ പരമ്പരകളിലൂടെ ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ സിനിമകളിലെ നായികമാരിൽ ഒരാളായിൽ മാറുകയായിരുന്നു ഹൻസിക മൊത്വാനി. ഇതിനോടകം തന്നെ സിനിമ ലോകത്ത് തന്റേതായ ഒരിടം നേടിയെടുക്കാൻ ഹൻസികയ്ക്ക് കഴിഞ്ഞു. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു കഴിഞ്ഞു ഹൻസിക.
നിരവധി ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയുമാണ് ഹൻസിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. “ക്യൂൻകി സാസ് ഭി കഭി ബഹു തി” “ഹം 2 ഹൈ നാ” “ദേശ് മി നികല ഹോഗാ ചന്ദ്” തുടങ്ങി നിരവധി ഷോകളിൽ താരം പങ്കെടുത്തിരുന്നു. ഷാക്ക ലക്ക ബൂം ബൂം എന്ന സീരിയലിൽ അഭിനയിക്കവേയാണ് താരം ബോളിവുഡ് സിനിമയായ ഹവായിൽ എത്തുന്നത്. ഹൻസികയുടെ കരിയറിലെ രണ്ടാമത്തെ പരമ്പരയായിരുന്നു ഇത്.
അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം ദേശമുദുരുവിലൂടെയാണ് ഹൻസിക ആദ്യമായി നായികയാവുന്നത്. ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തിയ ഹൻസികയ്ക്ക് പിന്നീട് നിരവധി അവസരങ്ങളാണ് തെലുങ്കിൽ നിന്ന് ലഭിച്ചത്. എൻടിആറിനെപ്പോലെയുള്ള മുൻനിര നായകന്മാർക്കൊപ്പമെല്ലാം ഹൻസിക അഭിനയിച്ചിട്ടുണ്ട്. എന്നാൽ തമിഴിൽ ആയിരുന്നു ഹൻസിക കൂടുതൽ സിനിമകൾ ചെയ്തത്. വിജയ്, സൂര്യ, ധനുഷ്, ചിമ്പു തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം ശ്രദ്ധേയ സിനിമകൾ ചെയ്ത താരം തമിഴിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു.
ഡെമീ ലൗവിൻ്റെ കോറൽ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ഹൻസിക തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. സിമ്പിളാണെങ്കിലും ഗ്ലമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് അവ.
പാറ്റേണുകളോ, എംബ്രോയിഡറി വർക്കുകളോ ഇല്ലാത്ത ഓറഞ്ച് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്ന സ്റ്റേറ്റമെൻ്റ് പീസായ വളയാണ് ഹൈലൈറ്റ് ചെയ്തു നിൽക്കുന്നത്. ഫുൾസ്ലീവും ഹൈ നെക്കും മുമ്പിലായി ഒരു സ്ലിറ്റും ഔട്ട്ഫിറ്റിൽ നൽകിയിരിക്കുന്നു. കറുപ്പ് നിറത്തിലുള്ള കോൺട്രാസ്റ്റ ഹീൽ സാൻ്റലാണ് ലുക്ക് കുറച്ചു കൂടി ബോൾഡ് ആക്കുന്നത്.