ജനപ്രിയഗായിക ഹനിയ അസ്‍ലം അന്തരിച്ചു; യുവതിയുടെ അപ്രതീക്ഷിത വിയോ​ഗം ഹൃദയാഘാതത്തെ തുടർന്ന്

 ജനപ്രിയഗായിക ഹനിയ അസ്‍ലം അന്തരിച്ചു; യുവതിയുടെ അപ്രതീക്ഷിത വിയോ​ഗം ഹൃദയാഘാതത്തെ തുടർന്ന്

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ജനപ്രിയഗായിക ഹനിയ അസ്‍ലം അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു യുവതിയുടെ അന്ത്യം. സ്ത്രീകൾമാത്രം അംഗമായ പാകിസ്താനിലെ ആദ്യ സംഗീതബാൻഡ് രൂപവത്കരിച്ചാണ് ഹനിയ സംഗീതലോകത്തേക്കുകടന്നത്. 2014-ൽ പുറത്തിറങ്ങിയ ഹൈവേ എന്ന ഹിന്ദിചിത്രത്തിൽ ഹനിയ അസ്‍ലം പാടിയിട്ടുണ്ട്. എ.ആർ. റഹ്‌മാൻ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ബന്ധുവും സംഗീതജ്ഞയുമായ സെബ് ബംഗാഷുമായിച്ചേർന്ന് 2007-ലാണ് സെബ്-ഹനിയ എന്ന ബാൻഡുണ്ടാക്കിയത്. 2014-ൽ ഹനിയ കാനഡയിലേക്ക് ഉപരിപഠനത്തിനായി പോകുംവരെ ഇരുവരും ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ചെയ്തു. പാകിസ്താനിലെ കോക്ക് സ്റ്റുഡിയോയിലൂടെ പുറത്തുവന്ന ലൈലി ജാൻ, ബിബി സനം, പൈമോന, ചുപ്, ടാൻ ഡോലെ, ദോസ്തി, തുടങ്ങിയവ ശ്രദ്ധേയഗാനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *