നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി
സിനിമ താരം ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. സന അല്‍ത്താഫാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹവിവരം പങ്കുവെച്ചത്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘എബിസിഡി’ എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ഷാ സിനിമയില്‍ തുടക്കം കുറിച്ചത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചു. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയവിലാസം തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. തൊടുപുഴ പെരുംമ്പള്ളിച്ചിറ സ്വദേശിയാണ്.
ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സനയുടെ അരങ്ങേറ്റം. ഫഹദ് ഫാസിലിനൊപ്പം മറിയം മുക്ക് എന്ന ചിത്രത്തില്‍ നായികയായെത്തി. റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കാക്കനാട് സ്വദേശിയാണ് സന.