ദഹന പ്രശ്‍നങ്ങൾക്ക് പരിഹാരം; കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം…

 ദഹന പ്രശ്‍നങ്ങൾക്ക് പരിഹാരം; കുടലിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം…

നമ്മുടെ ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പ്രധാനമായും ദഹന പ്രശ്‍നങ്ങളുടെ പ്രധാന കാരണം. ജങ്ക് ഫുഡുകൾ കഴിക്കുക, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക തുടങ്ങിയത് നമ്മുടെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ദഹനക്കേട് സൂചിപ്പിക്കുന്നത് കുടലിന്‍റെ ആരോഗ്യം മോശമാകുന്നു എന്ന സൂചനകൂടിയാണ്. ഇഞ്ചി , തൈര്, ബട്ടര്‍മില്‍ക്ക് തുടങ്ങിയ ഭക്ഷണങ്ങൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. ഇഞ്ചി

ദഹന പ്രശ്നങ്ങള്‍ക്കുള്ള മികച്ച പരിഹാരമാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്.

  1. ബട്ടര്‍മില്‍ക്ക്

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. തൈര്

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. നെയ്യ്

നെയ്യ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ഇവ മസിലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും.

  1. ഉള്ളി

നമ്മുടെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതിനാല്‍ ഉള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *