ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽമീഡിയയിൽ, കേസെടുത്ത് സൈബർ പൊലീസ്

 ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽമീഡിയയിൽ, കേസെടുത്ത് സൈബർ പൊലീസ്

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു എന്ന പരാതിയിൽ കേരള പൊലീസിന്റെ സൈബർ വിഭാ​ഗം കേസെടുത്തു. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മെയ് 16നാണ് റിലീസ് ചെയ്‌തത്. തിയറ്ററിൽ റിലീസ് ചെയ്‌തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജൻ സോഷ്യൽമീഡിയയിലും പ്രത്യക്ഷപ്പെട്ടു.

ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായ നടൻ പൃഥ്വിരാജാണ് കേസെടുത്ത വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഈ സിനിമ നിർമ്മിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സർഗ്ഗാത്മകതയും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. പൈറസിയോട് നോ പറയൂ! എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

‘തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും പങ്കുവെയ്ക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കേരളാ പൊലീസിന്റെ സൈബർ വിഭാ​ഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാനഭാ​ഗങ്ങൾ എന്നിവ കൈവശം വെയ്ക്കുന്നവർക്കും പങ്കുവെയ്ക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. ഈ സിനിമ നിർമിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സർ​ഗാത്മകതയും സംരക്ഷിക്കാൻ കൂടെ നിൽക്കുക, സഹകരിക്കുക. നന്ദി’, പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *