വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ

 വീട്ടിൽ കഞ്ചാവ് വളർത്തി, ഉണക്കി വിൽപ്പന; 54കാരൻ പിടിയിൽ

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ വളർത്തി, ഉണക്കി കച്ചവടം നടത്തിയ ആൾ പാറശാലയിൽ പിടിയിൽ. പാറശാല സ്വദേശി ശങ്കർ (54) ആണ് പിടിയിലായത്. വീട്ടിലെ പറമ്പിൽ വളർത്തിയ കഞ്ചാവ് ചെടികളുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്.

3 മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും നേരത്തെ വെട്ടിയെടുത്ത് ഉണക്കി സൂക്ഷിച്ചിരുന്ന 150 ​ഗ്രാം കഞ്ചാവും ഇയാളിൽ നിന്നു സംഘം പിടിച്ചെടുത്തു. അമരവിള എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വിഎൻ മഹേഷിന്റെ നേതൃത്വത്തിലാണ് ഇവ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *