ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു
പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്നുമാണ് ഷാളിലേക്ക് തീ പടർന്നത്. ഷാളിൽ തീ പടർന്ന കാര്യം ഗവർണർ അറിയുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ഗവർണർ തന്നെ ഷാളൂരി മാറ്റുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ഗവർണർ എത്തിയപ്പോഴാണ് സംഭവം