മസ്ജിദ് നിർമാണത്തിന് കയ്യേറിയത് സർക്കാരിന്റെ രണ്ടര ഏക്കർ ഭൂമി; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ; മസ്ജിദും മറ്റ് കെട്ടിടങ്ങളും പൊളിച്ചു നീക്കി സർക്കാർ

 മസ്ജിദ് നിർമാണത്തിന് കയ്യേറിയത് സർക്കാരിന്റെ രണ്ടര ഏക്കർ ഭൂമി; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ; മസ്ജിദും മറ്റ് കെട്ടിടങ്ങളും പൊളിച്ചു നീക്കി സർക്കാർ

റായ്പൂർ: സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മസ്ജിദും മറ്റു കെട്ടിടങ്ങളും സർ​ക്കാർ പൊളിച്ചു നീക്കി. ഛത്തീസ്ഗഡ് സർക്കാരാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. നടപടിക്ക് മൂന്ന് ദിവസം മുമ്പ് തന്നെ നഗരസഭ കർബല മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് അയച്ചിരുന്നു. ഭിലായ്-റായ്പൂർ ഹൈവേയ്ക്കരികിൽ ഉണ്ടായിരുന്ന ഭൂമിയാണ് മസ്ജിദിനുവേണ്ടി കൈയ്യേറിയത്. മുനിസിപ്പൽ കോർപ്പറേഷൻ സംഘം സ്ഥലത്തെത്തുകയും പള്ളിയടക്കം മസ്ജിദ് കമ്മിറ്റിയുടെ തന്നെ നിർമിതികളായ അഞ്ച് കടകളും വിവാഹ മണ്ഡപവും സ്വാഗത കവാടവും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു.

കർബല മസ്ജിദ് കമ്മിറ്റിയാണ് ഭൂമി കൈയ്യേറി കടകളും വിവാഹ മണ്ഡപങ്ങളും ആരാധനാലയങ്ങളും പണിതു വാടകയ്‌ക്ക് നൽകിയത് . ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നഗരസഭാ സംഘം കൈയേറ്റങ്ങളെല്ലാം നീക്കം ചെയ്തത്.1984ൽ ഭിലായ്-റായ്പൂർ ഹൈവേയിൽ 800 ചതുരശ്രയടി സ്ഥലം മസ്ജിദ് നിർമാണത്തിനായി സർക്കാരിൽ നിന്ന് നൽകിയിരുന്നു. സ്പെഷ്യൽ ഏരിയ ഡെവലപ്‌മെൻ്റ് അതോറിറ്റി (സാഡ)യാണ് ഈ ഭൂമി നൽകിയത്. എന്നാൽ, സമിതി ഈ ഭൂമി ദുരുപയോഗം ചെയ്യുകയും 800 ചതുരശ്ര അടിക്ക് പകരം രണ്ടര ഏക്കർ ഭൂമി കയ്യേറുകയും ചെയ്തു.

മസ്ജിദിന് പുറമേ കമ്മറ്റി, ഖബർസ്ഥാൻ, കല്യാണമണ്ഡപം, അഞ്ച് കടകൾ എന്നിവയും അനധികൃതമായി നിർമ്മിച്ചിരുന്നു. ബിജെപി നേതാവ് എസ് കെ മൊബി​ന്റെ പരാതിയിൽ എത്രയും വേഗം കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് കോടതി നിർദേശം വന്നതോടെയാണ് ഈ നടപടി. ഇതിന് പിന്നാലെ ഭിലായ് മുനിസിപ്പൽ കോർപ്പറേഷന്റെ സംഘം പ്രവർത്തനമാരംഭിക്കുകയും മസ്ജിദിന് ചുറ്റുമുള്ള എല്ലാ മതേതര കെട്ടിടങ്ങളും പൊളിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *