സമൂഹത്തിലെ സമസ്‌ത ജനവിഭാഗങ്ങളിലേയും ദുർബലരായവർക്ക് മുഖ്യധാരയിലേക്ക് ഉയർന്നതിന് കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണം; ഗോത്ര സമൂഹ സമിതി ജില്ലാ കോഡിനേറ്റർമാരുടെ കൺവെൻഷൻ നടത്തി

 സമൂഹത്തിലെ സമസ്‌ത ജനവിഭാഗങ്ങളിലേയും ദുർബലരായവർക്ക്  മുഖ്യധാരയിലേക്ക് ഉയർന്നതിന് കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണം; ഗോത്ര സമൂഹ സമിതി ജില്ലാ കോഡിനേറ്റർമാരുടെ കൺവെൻഷൻ നടത്തി

ആലുവ : ഗോത്ര സമൂഹ സമിതി ജില്ലാ കോഡിനേറ്റർമാരുടെ കൺവെൻഷൻ നടത്തി.മഹനാമി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷനിൽ തിരുവങ്ങാടൻ നിഷാന്ത് സ്വാഗതം പറഞ്ഞു. സമൂഹത്തിലെ സമസ്‌ത ജനവിഭാഗങ്ങളിലേയും ദുർബലരായവർക്ക്, കക്ഷി രാഷ്ട്രീയത്തിനും, ജാതിമത ഇതര വിഭാഗീയതകൾക്കും അതീതമായി സ്വയം പര്യാപ്‌തതയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഉയർന്നു വരുന്നതിനും രാഷ്ട്രീയ സാംസ്കാരിക ഭരണ മേഖലകളിലെ അധാർമികമായ പ്രവണതകളെ തിരുത്തുന്നതിനും ഒരു രാഷ്ട്ര ക്ഷേമം സൃഷ്ടിക്കുന്നതിനും ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഗോത്രയുടെ സംസ്ഥാന അധ്യക്ഷ പ്രസീത അഴിക്കോട് ആവശ്യപ്പെട്ടു.

കൺവെൻഷനിൽ 14 ജില്ലകളിലും കോർഡി- നേറ്റർമാരെ തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ചക്കരക്കല്ല് സംഘടനാ വിശദികരണം നടത്തി. സംസ്ഥാന ജനറൽ കോർഡിറേറ്റർ സൈമൺ പൗലോസ് നയവിശദീകരണം നടത്തി. സ്റ്റേറ്റ് കോർഡിനേറ്റർ ജി ഡി അനിൽകുമാർ ആശംസയും അഖിൽ എം നന്ദിയും രേഖപ്പെടുത്തി. വരുന്ന ജനുവരിയിൽ സംസ്ഥാന സമ്മേളനം അതിവിപുല മായി നടത്തുവാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *