സ്വർണത്തിന്റെ കുതിപ്പ് അവസാനിച്ചു; റെക്കോർഡിന് തൊട്ടരുകിലെത്തിയ സ്വർണവില തിരിച്ചിറങ്ങുന്നു
തിരുവനന്തപുരം: റെക്കോർഡിന് തൊട്ടരുകിലെത്തിയ സ്വർണവിലയുടെ കുതിപ്പ് അവസാനിച്ചു. ഇന്ന് ഒരുപവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 54,920 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വിപണിവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6870 രൂപയായി കുറഞ്ഞു.
കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയോളം വർധനവാണ് സ്വർണവിലയിലുണ്ടായത്. അതിന് പിന്നാലൊണ് 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. പവന് 120 രൂപ കുറഞ്ഞതോടു കൂടി വിപണി വില 55000 ത്തിന് താഴെയെത്തി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5690 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.
സെപ്റ്റംബറിലെ സ്വർണവില
സെപ്റ്റംബർ 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 5 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 6 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ
സെപ്റ്റംബർ 7 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ
സെപ്റ്റംബർ 8 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 9 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 10 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 11 – ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
സെപ്റ്റംബർ 12 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില 53,640 രൂപ
സെപ്റ്റംബർ 13 – ഒരു പവന് സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില 54,600 രൂപ
സെപ്റ്റംബർ 14 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 15 – സ്വർണ വിലയിൽ മാറ്റമില്ല. . വിപണി വില 54,920 രൂപ
സെപ്റ്റംബർ 16 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 55,040 രൂപ
സെപ്റ്റംബർ 17 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,920 രൂപ