സ്വർണം വാങ്ങണോ വിൽക്കണോ? തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ കുതിപ്പ്
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 51,760 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വിപണിവില. ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണെങ്കിലും തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില മുകളിലേക്കാണ്.
വെള്ളിയാഴ്ച 600 രൂപയും ശനിയാഴ്ച 160 രൂപയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 960 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5330 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 – ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 8 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 9 – ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ
ഓഗസ്റ്റ് 10 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 11 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 51,560 രൂപ