സ്വര്‍ണവില ഇന്നും സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ; വിപണിവില അറിയാം

 സ്വര്‍ണവില ഇന്നും സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ; വിപണിവില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ തന്നെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 55,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5775 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.

ഈ മാസത്തെ സ്വർണവില

സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360
സെപ്റ്റംബർ 3: 53,360
സെപ്റ്റംബർ 4: 53,360
സെപ്റ്റംബർ 5: 53,360
സെപ്റ്റംബർ 6: 53,760
സെപ്റ്റംബർ 7 : 53,440
സെപ്റ്റംബർ 8 : 53,440
സെപ്റ്റംബർ 9 : 53,440
സെപ്റ്റംബർ 10 : 53,440
സെപ്റ്റംബർ 11 : 53,720
സെപ്റ്റംബർ 12 : 53,640
സെപ്റ്റംബർ 13 : 54,600
സെപ്റ്റംബർ 14 : 54, 920
സെപ്റ്റംബർ 15 : 54, 920
സെപ്റ്റംബർ 16 : 55,040
സെപ്റ്റംബർ 17 : 54,920
സെപ്റ്റംബർ 18 : 54,800
സെപ്റ്റംബർ 19 : 54,600
സെപ്റ്റംബർ 20 : 55,080
സെപ്റ്റംബർ 21 : 55,680

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *