‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ..’; ഭക്ഷണം നൽകുന്നതിനിടെ കുഞ്ഞിനെ പൊക്കിയെടുത്ത് ജിറാഫ്, വീഡിയോ വൈറൽ…

കുടുംബത്തോടൊപ്പം നമ്മൾ മൃഗശാല സന്ദർശിക്കാൻ പോകുമ്പോൾ അവിടുത്തെ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. മൃഗങ്ങളുടെ ഓമനത്തം കാണുമ്പോൾ നമ്മൾ ചെറിയ സ്നാക്ക്സ് അവയ്ക്ക് എങ്ങനെ നമ്മൾ കൊടുക്കാതിരിക്കും അല്ല ? എന്നാൽ ഇനി മുതൽ അങനെ ഭക്ഷണം കൊടുക്കുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കണം. കാരണം ഇത്തരത്തിൽ മൃഗശാല സന്ദർശിക്കാൻ പോയ ഒരു കുടുംബത്തിലെ രണ്ടുവയസുകാരിക്ക് സംഭവിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
https://www.instagram.com/expressnews/reel/C74wqlOJbBA
മാതാപിതാക്കളായ ജേസണും സിയറ ടോട്ടനുമൊപ്പം ടെക്സാസിലെ ഒരു വൈൽഡ്‍ലൈഫ് സെന്റർ സന്ദർശിക്കുകയായിരുന്നു പെയ്സ്‍ലി എന്ന രണ്ട് വയസ്സുകാരി. അവിടെ സന്ദർശകരെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ അനുവദിച്ചിരുന്നു. അങ്ങനെ ജിറാഫിന് സ്നാക്സ് നൽകിയതാണ് കുഞ്ഞ് പെയ്സ്‍ലിയും. പക്ഷേ, പിന്നീടുണ്ടായത് തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ്.
പെയ്സ്‍ലി ഒരു സ്നാക്ക് ജിറാഫിന് കൊടുക്കുന്നുണ്ട്. എന്നാൽ, അവളുടെ കയ്യിലുണ്ടായിരുന്ന സ്നാക്ക് ബാഗ് ജിറാഫിന്റെ കണ്ണിൽ പെട്ടിരുന്നു. അത് തട്ടിയെടുക്കാനായി ജിറാഫിന്റെ ശ്രമം. അതിന്റെ ഭാഗമായി പെയ്സ്‍ലിയെ ജിറാഫ് അങ്ങനെ തന്നെ എടുത്തുയർത്തുകയായിരുന്നു. അടുത്ത നിമിഷം തന്നെ പെയ്സ്‍ലിയെ അത് താഴെയിറക്കുകയും ചെയ്തു. എന്നാൽ, സംഭവം അവളുടെ മാതാപിതാക്കളെയും സന്ദർശകരെയും ആകുലതയിലാക്കി. അതോടെ മൃഗശാല തങ്ങളുടെ നിയമങ്ങളിൽ ചില വ്യത്യാസങ്ങൾ വരുത്തി എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
പെയ്സ്‍ലിയെ ജിറാഫ് എടുത്തുയർത്തുന്ന വീഡിയോ അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വീഡിയോയിൽ കുട്ടി ജിറാഫിന് സ്നാക്ക് നൽകുന്നതും കുട്ടിയെ ജിറാഫ് എടുത്തുയർത്തുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. മൃഗങ്ങൾ ഇങ്ങനെയൊക്കെ തന്നെയേ പെരുമാറു, മനുഷ്യർ ശ്രദ്ധിക്കണം എന്ന തരത്തിലുള്ളതായിരുന്നു മിക്ക കമന്റുകളും.