ഇന്ത്യയിലെ സാമ്പത്തിക സേവന മേഖലയിൽ ചുവടുറപ്പിക്കാൻ അദാനി ഗ്രൂപ്പും; തുടക്കം ഡിജിറ്റൽ പണമിടപാടിലൂടെ; യുപിഐ സേവനത്തിനായി ഉടൻ അനുമതി തേടുമെന്ന് സൂചന

 ഇന്ത്യയിലെ സാമ്പത്തിക സേവന മേഖലയിൽ ചുവടുറപ്പിക്കാൻ അദാനി ഗ്രൂപ്പും; തുടക്കം ഡിജിറ്റൽ പണമിടപാടിലൂടെ; യുപിഐ സേവനത്തിനായി ഉടൻ അനുമതി തേടുമെന്ന് സൂചന

ന്യൂഡൽഹി: വളരെ കുറഞ്ഞ കാലംകൊണ്ട് ജനകീയമായി മാറിയ സംവിധാനമാണ് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖല. ഈ രംഗത്ത് കരുത്തറിയിക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും തയ്യാറെടുക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. 2022ല്‍ കമ്പനി അവതരിപ്പിച്ച ‘അദാനി വണ്‍’ (Adani One) മൊബൈല്‍ ആപ്പിന്റെ സേവനം കൂടുതല്‍ വിപുലമാക്കാനാണ് ശ്രമം. ധനകാര്യ സേവനങ്ങളുമായി ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിന്റെ തുടക്കമാണിത്. തുറമുഖം, വൈദ്യുതി, ഖനനം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം കുറഞ്ഞ കാലം കൊണ്ട് വമ്പന്‍ ബിസിനസ് സാമ്രാജ്യം തീര്‍ത്ത ഗൗതം അദാനി ധനകാര്യ സേവന മേഖലയല്‍ എന്തു വിപ്ലവം സൃഷ്ടിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

പുതിയ നീക്കത്തിന്റ ഭാഗമായി ഡിജിറ്റല്‍ പണമിടപാടു ശൃംഖലയായ യുപിഐയ്ക്കായി ഉടന്‍ അനുമതി തേടുമെന്നാണ് സൂചന. ഇതോടൊപ്പം കോ–ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡും അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ ഒഎന്‍ഡിസി (Open Network for Digital Commerce) വഴി ഓണ്‍ലൈന്‍ ഷോപ്പിങ് സേവനം ലഭ്യമാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *