ഫോർട്ട് കൊച്ചിയിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ
കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അലൻ എന്നയാളാണ് കുത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. അലന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു.
ബിനോയിയെ കൊല്ലും എന്ന് അലൻ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബിനോയ് ഇക്കാര്യം കൂട്ടുകാരോട് പറഞ്ഞിരുന്നു. വീടിന് അടുത്തുള്ള കടയുടെ ഉള്ളിലിട്ടാണ് ബിനോയിയെ കുത്തിയത്. 20 തവണ കുത്തുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.