തൂ വെള്ള പല്ലുകൾ സ്വന്തമാക്കാൻ ചില പൊടിക്കൈകൾ ഇതാ..
ചിരിക്കുന്ന മുഖങ്ങൾ കാണാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ചിരിക്കുമ്പോൾ തൂവെള്ള നിറത്തിലുള്ള പല്ലുകളാണ് കാണുന്നതെങ്കിലോ, ഇഷ്ടം കൂടും. മഞ്ഞനിറത്തിലുള്ള പല്ലുകളുള്ളവർക്ക് ചിരിക്കാൻ പോലും മടിയായിരിക്കും. തൂവെള്ള പല്ലുകൾക്കുവേണ്ടി ഒരുപാട് പണം മുടക്കി ചികിത്സിക്കുന്നവരുമുണ്ട്. എന്നാല്‍ പണച്ചിലവൊന്നുമില്ലാതെ തന്നെ തൂവെള്ള പല്ലുകള്‍ സ്വന്തമാക്കാനായി ചില നാടന്‍ പൊടിക്കൈകൾ നോക്കാം..
പഴത്തോല്‍: വാഴപ്പഴം പോഷക സമ്പുഷ്ടമാണെന്നറിയാം. പഴംകൊണ്ടുമാത്രമല്ല തൊലി കൊണ്ടും ചില ഗുണങ്ങളുണ്ട്. പല്ലു വെളിപ്പിക്കാന്‍ പഴത്തൊലി നല്ലതാണ്. പഴത്തൊലി കൊണ്ട് പല്ലില്‍ ഉരച്ചാല്‍ മതി. ദിവസം ഒരു മിനിറ്റോ അല്ലെങ്കില്‍ രണ്ടു തവണയോ ഇങ്ങനെ ചെയ്താല്‍ മതി. തൊലിയിലെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവ പല്ലിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇതു പല്ലുകളെ തൂവെള്ള നിറത്തിലുള്ളതാക്കും.
സ്‌ട്രോബറി: കടുംചുവപ്പു നിറത്തിലുള്ള സ്‌ട്രോബറി പല്ലിന് തിളക്കം കൂട്ടാന്‍ ഉപയോഗിക്കാം. സ്‌ട്രോബറി പേസ്റ്റാക്കി പല്ലില്‍ പുരട്ടി രണ്ടു മൂന്നു മിനിറ്റിനുശേഷം കഴുകുക. ഇതിലടങ്ങിയ മാലിക ആസിഡ് പല്ലുകള്‍ക്ക് വെണ്‍മ കൂട്ടും. ഇതിലെ നാരുവര്‍ഘം പ്രകൃതിദത്ത ക്ലന്‍സര്‍ ആയി പ്രവര്‍ത്തിക്കുകയും പല്ലിലെയും വായയിലെയും ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും.
കാരറ്റു ചവയ്ക്കുക: കാരറ്റ് ചവയ്ക്കുന്നത് പല്ലിനുമുകളിലുള്ള കടുപ്പമുള്ള മഞ്ഞ ആവരണം കളയാന്‍ നല്ലതാണ്. ഇത് പ്രകൃതിദത്ത ക്ലീനറായി പ്രവര്‍ത്തിക്കും. പല്ലില്‍ കാരറ്റുകള്‍ ഉരയ്ക്കുന്നതും അവയുടെ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പല്ലിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും കാരറ്റ് സഹായിക്കും.
പുകവലി ഉപേക്ഷിക്കുക: പുകവലിയ്ക്കുന്ന ശീലമുള്ളവരോട് അതുപേക്ഷിക്കണമെന്നു പറയാന്‍ എളുപ്പമാണ്. പക്ഷെ അത് എത്രത്തോളം സാധ്യമാണെന്നതാണ് ചോദ്യം. എന്തായാലും പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന കാര്യത്തില്‍ സംശയമില്ല. പുകവലി കാരണം പല്ലുകള്‍ മഞ്ഞ നിറമാകുകയും മറ്റ് മാരകരോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
സ്‌ട്രോ ഉപയോഗിക്കുക: ചൂട് കൂടിയതോ, തണുപ്പ് കൂടിയതോ ആയ പാനീയങ്ങള്‍ കുടിക്കുന്നത് ക്രമേണ പല്ലിന് മഞ്ഞ കളർ വരാൻ ഇടയാക്കും . അതുകൊണ്ടുതന്നെ ചായയും മറ്റും കുടിയ്ക്കുമ്പോള്‍ സ്‌ട്രോ ഉപയോഗിക്കുക. ഇത്തരം പാനീയങ്ങള്‍ക്ക് പല്ലുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാവാതിരിക്കാന്‍ ഇതു സഹായിക്കും.