ബ്രസീലിനെ പിന്തുടരുന്നത് നിർത്തി, കോപ്പ മത്സരങ്ങളും ഇനി കാണില്ല, റൊണാൾഡീഞ്ഞോ

 ബ്രസീലിനെ പിന്തുടരുന്നത് നിർത്തി, കോപ്പ മത്സരങ്ങളും ഇനി കാണില്ല, റൊണാൾഡീഞ്ഞോ

ബ്രസീലിനെ സംബന്ധിച്ച് അവർക്ക് അനുകൂലമായ ഒരു നല്ല സമയം അല്ല ഇപ്പോൾ കടന്നുപോകുന്നത്. ഒരു കാലത്ത് ഫുട്‍ബോൾ ലോകത്തെ രാജാക്കന്മാർ ആയിരുന്ന ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അടക്കം കഷ്ടപ്പെടുന്ന കാഴ്ചക്കും സമീപകാലത്ത് ഫുട്‍ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ഈ വർഷത്തെ കോപ്പ അമേരിക്ക ജയിക്കേണ്ടത് ടീമിന് അതിനാൽ തന്നെ അതുആവശ്യവുമാണ്.

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ വളരെയധികം ഞെട്ടിക്കുന്ന ഒരു പ്രസ്താവന ഇപ്പോൾ നടത്തിയിട്ടുണ്ട്. താൻ ബ്രസീലിനെ ഉപേക്ഷിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് ഇതിഹാസ താരം പറഞ്ഞത്. താൻ എന്തുകൊണ്ടാണ് മത്സരങ്ങൾ കാണാൻ ഇഷ്ടപെടാത്തത് എന്നതിനൊരു കാരണവും താരം പറഞ്ഞിട്ടുണ്ട്.

” കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മത്സരങ്ങൾ ഞാൻ കാണുന്നില്ല. ടീമിന് പഴയ പവർ ഇല്ല ഇപ്പോൾ. അവർക്ക് ഇച്ഛാശക്തി ഇല്ല. ടീമിന് ഇടയിൽ തന്നെ അത്യാവശ്യം വേണ്ട ഒത്തൊരുമ ഒന്നും ഇല്ല. പഴയ ടീമുമായി ഇവരെ താരതമ്യപ്പെടുത്താൻ പോലും സാധിക്കില്ല. അതിനാൽ മത്സരങ്ങൾ കാണില്ല. ”

ബ്രസീലിന്റെ ചരിത്രത്തിൽ ഇതുവരെ അവർ അനുഭവിക്കാത്ത ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്നു എങ്കിലും അവർക്ക് മികച്ച ഒരു സംഘമുണ്ട്. എപ്പോൾ വേണമെങ്കിലും ഒരു തിരിച്ചുവരവ് സാധ്യമാണ് അവർക്ക്.

Leave a Reply

Your email address will not be published. Required fields are marked *