20 മില്ലിലിറ്റർ കുപ്പിക്ക് 500 രൂപ; അനധികൃതമായി മുലപ്പാൽ വിൽപ്പന നടത്തിയ സ്ഥാപനം പൂട്ടിച്ചു, ഉടമയ്‌ക്കെതിരെ കേസ്

 20 മില്ലിലിറ്റർ കുപ്പിക്ക് 500 രൂപ; അനധികൃതമായി മുലപ്പാൽ വിൽപ്പന നടത്തിയ സ്ഥാപനം പൂട്ടിച്ചു, ഉടമയ്‌ക്കെതിരെ കേസ്

ചെന്നൈ: അനധികൃതമായി മുലപ്പാൽ വിൽപ്പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. 20 മില്ലിലിറ്റർ കുപ്പിക്ക് 500 രൂപ നിരക്കിലാണ് മുലപ്പാൽ കുപ്പിയിലാക്കി വിൽപ്പന നടത്തിയത്. വിഷയത്തിൽ സ്ഥാപന ഉടമ മുത്തയ്യക്കെതിരെ പൊലീസ് കേസെടുത്തു. പ്രോട്ടീൻ പൗഡർ വിൽക്കുന്നതിനായുള്ള ലൈസൻസിന്റെ മറവിലാണ് മുത്തയ്യ മുലപ്പാൽ വിൽപ്പന നടത്തിയത്.

20 മില്ലി ലിറ്ററിന്റെ 45 ബോട്ടിലുകൾ ഫ്രീസറിനകത്ത് സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ലൈഫ് വാക്‌സിൻ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നാണ് മുലപ്പാൽ കുപ്പിയിലാക്കി വിൽപന നടത്തിയിരുന്നത്. ഓരോ ബോട്ടിലിന് മുകളിലും അത് തന്നയാളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത 45 ബോട്ടിൽ മുലപ്പാൽ പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *