വയനാട്ടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; നാലുപേർ ആശുപത്രിയിൽ, കുട്ടിയുടെ നില ഗുരുതരം

 വയനാട്ടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; നാലുപേർ ആശുപത്രിയിൽ, കുട്ടിയുടെ നില ഗുരുതരം

വൈത്തിരി: വയനാട്ടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നാലുപേർ ആശുപത്രിയിൽ. കോഴിക്കോട് ചാത്തമംഗലം സ്വദേശികളായ നാലംഗ കുടുംബത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളന്നൂർ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർ ഇന്ന് ഉച്ചക്ക് വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. ഇവരിൽ ഭക്ഷ്യവിഷബാധയേറ്റ ബാലികയുടെ നില ഗുരുതരമാണ്.

വയനാട് കാണാനെത്തിയതായിരുന്നു. പോകുന്ന വഴിയിൽ വൈത്തിരി ചേലോടുള്ള ഹോട്ടലിൽനിന്നും ഉച്ചഭക്ഷണം കഴിച്ചിരുന്നു.ഇവർ അമ്പലവയലിൽ എത്തിയപ്പോഴേക്കും നാലുപേർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. എല്ലാവരും അമ്പലവയലിൽ സ്വകാര്യ ആശുപത്രിയിൽ ചകിത്സ തേടി. തുടർന്ന് മൂന്നു പേരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി. കുട്ടി ഇപ്പോഴും ഐ.സി.യുവിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *