മലേഷ്യയിലേക്ക് യാത്ര ഇനി ഈസി; കോഴിക്കോട് നിന്ന് ക്വാലലംപൂര്‍ വിമാന സര്‍വീസ്; ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും

 മലേഷ്യയിലേക്ക് യാത്ര ഇനി ഈസി; കോഴിക്കോട് നിന്ന് ക്വാലലംപൂര്‍ വിമാന സര്‍വീസ്; ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും

കരിപ്പൂര്‍: കോഴിക്കോട് നിന്ന് എയര്‍ ഏഷ്യയുടെ ക്വാലലംപൂര്‍ വിമാന സര്‍വീസ് ഓഗസ്റ്റ് ഒന്ന് മുതല്‍. ആഴ്ചയില്‍ മൂന്ന് സർവീസുകൾ നടത്തും. എയർ ഏഷ്യയ്ക്ക് വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാനങ്ങളുള്ളതിനാല്‍ ക്വാലലംപുരിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇനി യാത്ര എളുപ്പമാകും.

ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ക്വാലാലംപൂരില്‍ നിന്ന് കോഴിക്കോടേക്കും ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് ക്വാലലംപൂരിലേക്കുമാണ് സര്‍വീസുകളുള്ളത്. പ്രാദേശിക സമയം രാത്രി 9.55ന് ക്വാലലംപുരിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് കോഴിക്കോട്ടെത്തും. പിറ്റേന്ന് പുലർച്ചെ 12.10ന് കോഴിക്കോട് നിന്ന് വിമാനം പുറപ്പെടും. മൂന്ന് മാസം മുമ്പേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *