മുംബൈയിൽ തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം

മുംബൈ: മുംബൈയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്ക് ഓടിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. 12 പേർ ട്രെയിനിൽ നിന്ന് വീണു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായ തിരക്കാണ് അപകടകാരണമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.