ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ കയറി നായ ആക്രമിച്ചു, അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഹൈദരാബാദ്: നായയുടെ ആക്രമണത്തിൽ അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. വീട്ടിൽ കയറിയ നായ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.
ഒറ്റമുറി വീട്ടിലേക്ക് കയറിയ നായ താഴെ കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് ആക്രമിച്ചത്. കുഞ്ഞ് തൽക്ഷണം മരിച്ചു. പ്രദേശത്തെ താമസക്കാരാണ് പതിവായി നായക്ക് ഭക്ഷണം നൽകിയിരുന്നത്. സംഭവത്തിന് പിന്നാലെ നായയെ പ്രദേശവാസികൾ ചേർന്ന് അടിച്ചുകൊന്നതായാണ് റിപ്പോർട്ട്.