പഞ്ചാബിൽ വാഹനാപകടത്തിൽ അഞ്ച് ജവാൻമാർക്ക് ഗുരുതര പരിക്ക്

 പഞ്ചാബിൽ വാഹനാപകടത്തിൽ അഞ്ച് ജവാൻമാർക്ക് ഗുരുതര പരിക്ക്

ചണ്ഡിഗഡ്: പഞ്ചാബിൽ വാഹനാപകടത്തിൽ അഞ്ച് ജവാൻമാർക്ക് ഗുരുതര പരിക്ക്. ജലന്ധറിലെ സുചി പിൻഡിന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. സൈനിക ട്രക്കും സ്വകാര്യ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേ​റ്റ സൈനികർ ജലന്ധറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

രക്ഷാപ്രവർത്തനത്തിനായി റോഡ് സേഫ്​റ്റി ഫോഴ്സും പൊലീസും അപകടസ്ഥലത്ത് എത്തിയിരുന്നു. ക്രെയിൻ എത്തിച്ചാണ് രണ്ട് വാഹനങ്ങളെയും നീക്കം ചെയ്തത്. അപകട വിവരം അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *