ന്യൂയോര്‍ക്ക് മണ്ണിൽ ആദ്യമായി ദുര്‍ഗാ പൂജ; മന്ത്രോച്ചാരണങ്ങളാൽ ഭക്തിസാന്ദ്രമായി ടൈംസ് സ്ക്വയർ
ന്യൂയോര്‍ക്ക്: ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു. ന്യൂയോര്‍ക്ക് നഗരത്തിന് മധ്യത്തിലുള്ള ദുര്‍ഗ പൂജ പന്തലിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർതെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിരവധി ഇന്ത്യക്കാരന് പൂജയിൽ പങ്കെടുക്കാൻ എത്തിയത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ രുചിക ജെയ്ന്‍ എല്ലാവരോടും പൂജയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചു. ഇതോടൊപ്പം ഒരു വീഡിയോയും രുചിക പങ്കുവെച്ചിരുന്നു. ബംഗാളി ക്ലബ്ബ് യുഎസ്എ ആണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് പിന്നില്‍. നവമി പൂജയും ദുര്‍ഗ പൂജയോടെയുമാണ് ചടങ്ങുകള്‍ തുടങ്ങിയത്.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പൂജയ്‌ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും സംഘടിപ്പിക്കും. ദുര്‍ഗ പൂജ ആഗോളതലത്തില്‍ ആഘോഷിക്കുന്ന സന്തോഷത്തിലായിരുന്നു നിരവധി പേര്‍. ഇതുമായി ബന്ധപ്പെട്ട് കമന്റുകളുമുണ്ട് സോഷ്യൽ മീഡിയയിൽ യഥേഷ്ടം. ചരിത്രപരമായ ആഘോഷം, പൂജയ്ക്ക് എല്ലാവിധ ആശംസകളും എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ബംഗാളി സംസ്‌കാരം ന്യൂയോര്‍ക്ക് നഗരത്തിലെത്തിച്ചതിന്റെ സന്തോഷവും ചിലര്‍ പങ്കുവെച്ചു.