വൈദ്യുതി പോസ്റ്റുകളിൽ നിന്നും തീപടർന്നു; കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം
തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന യൂണിറ്റുകളെത്തിയാണ് സ്ഥലത്തെ തീയണച്ചത്.
വൈദ്യുതി പോസ്റ്റുകളിൽ നിന്നും തീപടർന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കർപ്പൂരവും നെയ്യും അടക്കമുള്ള പൂജാസാധനങ്ങൾ കടയ്ക്കുള്ളിലുണ്ടായിരുന്നത് തീ ആളിപ്പടരാൻ കാരണമായി. കടയും ഗോഡൗണും പൂർണമായും കത്തിനശിച്ചു. രണ്ടു കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് ഹോൾസെയിലായി പൂജാ സാധനങ്ങൾ കൊടുക്കുന്ന കടയാണിത്.