കള്ളനെ പിടിച്ച പൂച്ച ; പൂച്ചയെ വളർത്തിയാൽ ഇങ്ങനെയും ഉണ്ട് ഗുണങ്ങൾ

 കള്ളനെ പിടിച്ച പൂച്ച ; പൂച്ചയെ വളർത്തിയാൽ ഇങ്ങനെയും ഉണ്ട് ഗുണങ്ങൾ

മുംബൈ: സംവിധായികയുടെ വീട്ടിൽ നിന്ന് 6000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളൻ പൊലീസ് പിടിയിലായി. 22കാരനായ അനികേത് ഗൗണ്ടറാണ് പിടിയിലായത്. സിനിമാ നിർമാതാവും സംവിധായികയുമായ സ്വപ്ന ജോഷിയുടെ വീട്ടിലാണ് സംഭവം ഉണ്ടായത്. ഈ മാസം 25ന് പുലർച്ചെയാണ് അന്ധേരിയിലെ വീട്ടിൽ കള്ളൻ കയറിയത്. പൂച്ച ഇയാളെ കണ്ടപ്പോൾ കരഞ്ഞ് വീട്ടിലുള്ളവരെ വിളിച്ചുണർത്തുകയായിരുന്നു.

വീട്ടിലുള്ളവർ നോക്കിയപ്പോഴേക്കും കയ്യിൽ കിട്ടിയ പണവുമായി ഇയാൾ കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൂച്ചയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സ്വപ്ന ജോഷിയുടെ വീട്ടിൽ നിന്ന് 2 കിലോമീറ്റർ അകലെ കപാസ്‌വാഡിയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *